ശബരിമല നട നാളെ തുറക്കും
text_fieldsപത്തനംതിട്ട: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട വെള്ളിയാഴ്ച തുറക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി നടതുറക്കും. തുടർന്ന് ശബരിമലയിലെയും മാളികപ്പുറത്തെയും പുതിയ മേൽശാന്തിമാരായി വി.എൻ. വാസുദേവൻ നമ്പൂതിരിയുടെയും എം.എൻ. നാരായണൻ നമ്പൂതിരിയുടെയും സ്ഥാനാരോഹണം നടക്കും.
പുതിയ മേൽശാന്തിമാരാണ് വെള്ളിയാഴ്ച വൈകീട്ട് ഇരുമുടിക്കെട്ടേന്തി ആദ്യം പടികയറുക. ശനിയാഴ്ചയാണ് വൃശ്ചികപ്പിറവി. ഡിസംബർ 27ന് മണ്ഡലപൂജ നടക്കും. അന്ന് രാത്രി 10ന് നടയടയ്ക്കും. മകരവിളക് ഉത്സവത്തിനായി ഡിസംബർ 30ന് വീണ്ടും തുറക്കും. ജനുവരി 11ന് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നടക്കും. 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് പമ്പസദ്യയും പമ്പവിളക്കും. 14ന് മകരവിളക്ക്. ജനുവരി 20ന് നടയടയ്ക്കും.
