Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് 20 സീറ്റും വിജയിക്കും -സാദിഖലി തങ്ങൾ; യു.ഡി.എഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
യു.ഡി.എഫിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യം -ഇ.ടി മുഹമ്മദ് ബഷീർ
യു.ഡി.എഫ് 20 സീറ്റും വിജയിക്കും -സാദിഖലി തങ്ങൾ; യു.ഡി.എഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: സംസ്ഥാനത്ത്​ യു.ഡി.എഫ്​ ആത്മവിശ്വാസത്തിലാണെന്നും 20 സീറ്റും വ്യക്തമായ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മുസ്​ലീം ലീഗ്​ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്​ തങ്ങൾ പറഞ്ഞു. ​മലപ്പുറം പാണക്കാട്​ സ്കൂളിൽ വോട്ട്​ രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുയായിരുന്നു അദ്ദേഹം.

ജനം തെരഞ്ഞെടുപ്പിനായി കാത്തുനിൽക്കുകയായിരുന്നു. രാജ്യത്ത്​ അധികാര മാറ്റം ആവശ്യമാണ്​. ഇന്ത്യയിൽ ഇപ്പോൾ കാണുന്ന പ്രതിഭാസം ഇൻഡ്യ മുന്നണിക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണെന്നും എല്ലാ സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പാണക്കാട്​ സ്കൂളിൽ വോട്ട്​ രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങ​ളോട്​ സംസാരിക്കുയായിരുന്നു അദ്ദേഹം. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും. മലപ്പുറത്ത്​ രണ്ട്​ ലക്ഷത്തിലധികം വേട്ടിന്‍റെ ഭൂരിപക്ഷമുണ്ടാവും. കോണഗ്രസ്​ കൂടുതൽ സീറ്റുകൾ നേടിയാലെ രാജ്യത്ത്​ കാര്യമുള്ളു. ഇൻഡ്യ മുന്നണി അധികാരത്തിൽ വന്ന്​ ഇന്ത്യയെ രക്ഷിക്കണം. സമസ്ത വിഷയത്തിൽ ബന്ധപ്പെട്ട നേതാക്കൾ കൃത്യമായ നിലപാടുകൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന്​ മലപ്പുറം ലോക്സഭ മണ്ഡലം സ്ഥാനാർഥിയും എം.പിയുമായ ഇ.ടി. മുഹമ്മദ്​ ബഷീർ പറഞ്ഞു. വോട്ട്​ രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്​ ​പ്രതികരിക്കുയായിരുന്നു അദ്ദേഹം. യു.ഡി.എഫിന് വൻ വിജയമുണ്ടാകുമെന്നും കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനും അവരുടെ മുന്നണിയും ഉണ്ടാക്കുന്ന അവിശുദ്ധ കൂട്ട് കെട്ട് ജനം ചർച്ച ചെയ്യട്ടെയെന്നും എല്ലാം ജനത്തിന് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - sadiqali thangal and pk kunhalikutty about election victory
Next Story