മോതിരവുമായി സഫ; മധുരം നൽകി പൂജ
text_fieldsകരുവാരകുണ്ട്: രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരങ്ങളായ സഫ ഫെബിനും പൂജയും സൗഹൃദം പങ്കുവെക്കാൻ ഒത്തുചേർന്നു. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ സഫ ഫെബിൻ, സുൽത്താൻ ബത്തേരി വാകേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി പൂജയെ വീട്ടിലെത്തിയാണ് കണ്ടത്.
വാകേരി നെല്ലിക്കലിലെ ‘പൂജ നിവാസി’ലേക്ക് ബുധനാഴ്ച രാത്രി ഒമ്പതോടെ അപ്രതീക്ഷിത അതിഥിയായി സഫയെത്തുകയായിരുന്നു. മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. പൂജയും മാതാപിതാക്കളും സ്വീകരിച്ചു.
സഫയുടെ സഹോദരൻ അബ്ദുൽ ഗനി ഇരുവർക്കുമായി നൽകിയ മോതിരങ്ങൾ അവർ പരസ്പരം വിരലുകളിൽ അണിയിക്കുകയും ചെയ്തു. പൂജയെയും കുടുംബത്തെയും കരുവാരകുണ്ടിലെ വീട്ടിലേക്ക് ക്ഷണിച്ചാണ് സഫ മടങ്ങിയത്.
