Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി പോക്സോ പ്രതി സൈജു തങ്കച്ചൻ

text_fields
bookmark_border
siju thankachan
cancel

കൊച്ചി: മോഡലുകളുടെ അപകട മരണ കേസിലും റോയ് വയലാറ്റിനെതിരായ പോക്സോ കേസിലും പ്രതിയായ സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കുഴുപ്പിള്ളിയിലെ വീട്ടിൽനിന്ന് കഴിഞ്ഞ ബുധനാഴ്ച മൂന്നുപേർ പിടിച്ചു കൊണ്ടു പോവുകയായിരുന്നുവെന്നും കുറച്ചെത്തിയപ്പോൾ കുതറിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും മുനമ്പം പൊലീസിന് നൽകിയ പരാതിയിൽ സൈജു വ്യക്തമാക്കുന്നു.

മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. പ്രദേശത്തെ ഗുണ്ടകളാണ് സംഭവത്തിന്​ പിന്നിലെന്നാണ് സൂചന. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി സൈജു കെട്ടിച്ചമച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചിരുന്നു. ഇയാളുടെ ദേഹത്ത്​ മർദനത്തിന്‍റെ അടയാളങ്ങൾ കണ്ടതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Saiju Thankachan with a complaint of kidnapping
Next Story