Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'നീ എവിടെ വേണമെങ്കിലും പൊക്കോളൂ, ദയവായി ഇവിടെ വന്ന് പ്രസംഗിക്കരുത്' സലിംകുമാറിനോട് എൽ.ഡി.എഫ് സ്ഥാനാർഥി
text_fieldsbookmark_border
കൊച്ചി: യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിര്‍ത്തിവച്ച് നടന്‍ സലിം കുമാര്‍. ഡോക്ടര്‍ പറഞ്ഞതു കൊണ്ട് വിശ്രമത്തിലാണ് എന്ന് താരം പറഞ്ഞു.
ഇതുവരെ പത്തു മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനു പോയി. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ നിന്നും സലിം കുമാറിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കു വേണ്ട വിഡിയോയും ഓഡിയോയും ഉടനെ അയച്ചു തരാം എന്ന മറുപടിയാണ് എല്ലാവരോടും ഇപ്പോള്‍ താരം പറയുന്നത്.
ഇതിനിടയിൽ എന്ത് തന്നെയായാലും ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞ ഒരു സ്ഥാനാർഥിയെക്കുറിച്ചും സലിംകുമാർ പറഞ്ഞു.
"നീ എവിടെ വേണമെങ്കിലും പൊക്കോളൂ….ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്" എന്നായിരുന്നു സ്ഥാനാർഥിയുടെ അഭ്യർഥന. അടുത്ത സുഹൃത്താണ്. ഉറപ്പായും വരില്ലെന്ന് പറഞ്ഞു. എന്നാൽ ആ സ്ഥാനാർഥിയുടെ പേര് വെളിപ്പെടുത്താൻ സലിംകുമാർ തയാറായില്ല.
Next Story
