Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സല്യൂട്ട് തിയറ്ററിലേക്കില്ല; സോണിലിവിലൂടെ റിലീസ് ചെയ്യും

text_fields
bookmark_border
നേരത്തെ ചിത്രത്തിന്‍റെ തിയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.
Salute
cancel


ദുല്‍ഖര്‍ സല്‍മാന്‍- റോഷൻ ആൻഡ്രൂസ് ചിത്രം സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല. പകരം സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും. സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക എന്ന കാര്യം വ്യക്തമല്ല. നേരത്തെ ചിത്രത്തിന്‍റെ തിയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.

അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റേതാണ് തിരക്കഥ. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക.

മനോജ് കെ ജയൻ, സായ്കുമാര്‍ അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദുല്‍ഖഖിന്‍റെ സഹോദരനായാണ് മനോജ് കെ.ജയനെത്തുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Salute not to the theater; Will be released through Sonilive
Next Story