സമസ്ത പണ്ഡിത സമ്മേളനം നാളെ
text_fieldsമലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിത പ്രതിനിധി സമ്മേളനം വ്യാഴാഴ്ച മലപ്പുറം റോസ്ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ പത്തിന് സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
മുശാവറ അംഗങ്ങളും മേഖല ഭാരവാഹികളുമാണ് സമ്മേളന പ്രതിനിധികള്‍. അലി ബാഫഖി തങ്ങള്‍, പി.ടി. കുഞ്ഞമ്മു മുസ് ലിയാര്‍ കോട്ടൂര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന് സഖാഫി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
വാർത്തസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള മൊയ്തീന് കുട്ടി ബാഖവി, അലവി സഖാഫി കൊളത്തൂര്‍, ഇബ്രാഹീം ബാഖവി മേല്‍മുറി എന്നിവർ പങ്കെടുത്തു.

