
'അയാളുടെ നാടിനെ രക്ഷിക്കാൻ അയാൾ ഏതറ്റംവരെയും പോകും'; ദൃശ്യം 2 സ്റ്റൈൽ പോസ്റ്ററുമായി സന്ദീപ് വാര്യർ
text_fieldsദൃശ്യം തിയറ്ററിൽ വമ്പൻ വിജയമായെങ്കിൽ ദൃശ്യം 2 ഒടിടി സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ ദൃശ്യം സിനിമ സമൂഹ മാധ്യമങ്ങളിൽ നേടുന്ന വലിയ ജനപിന്തുണ മുതലെടുത്ത് വീണ്ടം രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് വേണ്ടിയുള്ള പോസ്റ്ററിലാണ് അദ്ദേഹം ഇത്തവണ ദൃശ്യത്തെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
'അയാളുടെ കുടുംബത്തെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും' എന്ന ദൃശ്യത്തിലെ ജനപ്രിയ ഡയലോഗും കടമെടുത്ത് പോസ്റ്ററിൽ ചേർത്തിട്ടുണ്ട്. 'അയാളുടെ നാടിനെ രക്ഷിക്കാൻ അയാൾ ഏതറ്റം വരെയും പോകും' എന്നാണ് ഡയലോഗ് മാറ്റിയെഴുതിയിരിക്കുന്നത്. കെ. സുരേന്ദ്രനും സന്ദീപ് വാര്യരും പോസ്റ്ററിലുണ്ട്. 'െഎ ഫീൽ ഇറ്റ്സ് എ ബിഗിനിങ് ഒാഫ് സംതിങ് (ഇത് എന്തിെൻറയോ തുടക്കമാണെന്ന് എനിക്ക് തോന്നുന്നു)' -പോസ്റ്ററിന് ഏറ്റവും താഴെയായി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഭാഗമായാണ് കെ. സുരേന്ദ്രെൻറ വിജയ യാത്ര. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര മാർച്ച് ആറിന് സമാപിക്കും. സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പെങ്കടുക്കുന്നുണ്ട്.
നേരത്തെ ദൃശ്യം 2ന്റെ വിജയത്തിന് പിന്നിൽ ഡിജിറ്റൽ ഇന്ത്യക്കും പങ്കുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദീപ് വാര്യർ രംഗത്തെത്തിയത്. ഡിജിറ്റൽ ബാങ്കിങ് സംവിധാനമില്ലായിരുന്നെങ്കിൽ ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയുള്ള റിലീസ് ഇത്രയും ജനകീയമാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നു മുതൽ വിജയകരമായ യാത്ര തുടങ്ങുന്നു .
#vijayayathra #bjpkeralam #KSurendran
Posted by Sandeep.G.Varier on Saturday, 20 February 2021
