Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയിലാണ്ടിയിൽ വെൽഫെയർ പാർട്ടി വാഹനജാഥക്കുനേരെ സംഘ് പരിവാർ കൈയേറ്റം

text_fields
bookmark_border
Sangh Parivar attack against welfare party vehicle rally
cancel
camera_alt

കൊയിലാണ്ടിയിൽ വെൽഫെയർ പാർട്ടി വാഹനജാഥക്ക് നേരെ നടന്ന സംഘ് പരിവാർ  കൈയ്യേറ്റം 

കൊയിലാണ്ടി : വെൽഫെയർ പാർട്ടി വാഹനപ്രചാരണ ജാഥക്കുനേരെ സംഘ് പരിവാർ കൈയേറ്റം. കൊയിലാണ്ടി ഹാർബർ പരിസരത്തു സ്വീകരണം നടക്കുമ്പോഴാണ് ഒരു സംഘമെത്തി കൈയേറ്റം നടത്തിയത്. വനിത നേതാവിനുനേരെ അസഭ്യവർഷവും നടത്തി.

' വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം ' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തിയ മണ്ഡലം വാഹനജാഥ ബുധനാഴ്ച വൈകീട്ട് മൂന്നോടെ ഹാർബർ പരിസരത്ത് എത്തിയപ്പോഴായിരുന്നു സംഭവം . ജില്ല കമ്മിറ്റിയംഗം ശശീന്ദ്രൻ ബപ്പൻകാട് സംസാരിക്കുമ്പോൾ ഏതാനും സംഘ്പരിവാർ പ്രവർത്തകർ മൈക്കു പിടിച്ചു വാങ്ങി പരിപാടി തടസ്സപ്പെടുത്തുകയായിരുന്നു .

തുടർന്ന് കർഷക പ്രക്ഷോഭത്തിന് അനുകൂലമായി സംസാരിക്കരുതെന്ന് ആക്രോശിക്കുകയും സമീപത്തു നിൽക്കുകയായിരുന്ന വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടിക്കു നേരെ അസഭ്യവർഷം ചൊരിയുകയും ചെയ്തു. സംഭവം പകർത്തുകയായിരുന്ന വെൽഫെയർ പാർട്ടി പ്രവർത്തകന്റെ മൊബൈൽ പിടിച്ചു വാങ്ങി വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ. മുജീബലി അറിയിച്ചു .

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story