അവധി ബാധകമല്ല; സ്കൂൾ, കോളജ് അധ്യാപകർ ഹാജരാകണം
text_fieldsതിരുവനന്തപുരം: കോവിഡ് 19െൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂൾ, കോളജ് വിദ്യാ ർഥികൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും അധ്യാപകർ ഹാജരാകണമെന്ന് മന്ത്രിമാരായ സി. ര വീന്ദ്രനാഥും ഡോ.കെ.ടി. ജലീലും അറിയിച്ചു.
അധ്യാപകർ സ്കൂളുകളിലെത്തി അടുത്ത അധ്യയനവർഷത്തേക്കുള്ള മുന്നൊരുക്കം നടത്തണമെന്ന് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ഇപ്പോൾ വിദ്യാർഥികൾക്ക് അവധി പ്രഖ്യാപിച്ചത് പ്രത്യേക സാഹചര്യത്തിലുള്ളതാണെന്നും ഇത് അധ്യാപകർക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏഴാം ക്ലാസ് വരെ വാർഷിക പരീക്ഷ ഉപേക്ഷിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ ക്ലാസ് കയറ്റം സംബന്ധിച്ച് വ്യാഴാഴ്ച ഉന്നതതലയോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോളജ് അധ്യാപകർ സ്ഥാപനങ്ങളിലെത്തി അക്കാദമിക് പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി. ജലീലും അറിയിച്ചു.
Latest Video:
