Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
text_fieldsbookmark_border
കോട്ടയം: ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയം തിരുനക്കരയിലും പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയിലും പൊതുദർശനമുണ്ടാകും. വ്യാഴാഴ്ച വൈകുന്നേരം 3.30ന് കോട്ടയം പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് ഉമ്മൻചാണ്ടിയുടെ സംസ്കാരം.
Next Story

