Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range എസ്.ഡി.പി.ഐ പ്രവർത്തകെൻറ കൊല: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചൂണ്ടയിലെ അമൽരാജ് (22), റിഷിൽ (24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കണ്ണവം ചുണ്ടയിൽ സ്വദേശികളായ അഞ്ജുനിവാസിൽ അമൽരാജ്, ധന്യ നിവാസിൽ പ്രിബിൻ, ആഷ്ന നിവാസിൽ ആഷിഖ് ലാൽ എന്നിവ രാണ് നേരത്തെ അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്. കാറിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ എട്ടിന് വൈകീട്ടാണ് സലാഹുദ്ദീനെ സഹോദരിമാരുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്.
Next Story
