
22 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എസ്.ഡി.പി.െഎയുടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 22 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
സാധ്യമായ മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്നും കൂടുതൽ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട നിലപാട് പിന്നീട് തീരുമാനിക്കും.
സ്ഥാനാർഥികൾ ഇവർ
അജ്മൽ ഇസ്മായിൽ - വാമനപുരം, ഷറാഫത്ത് മല്ലം - ചടയമംഗലം, ജോൺസൺ കണ്ടച്ചിറ - ചവറ, അഡ്വ. സുമയ്യ നജീബ് - കരുനാഗപ്പള്ളി, അഷ്റഫ് ചുങ്കപ്പാറ - റാന്നി, എം.എം. താഹിർ - അമ്പപ്പുഴ, അജ്മൽ കെ. മുജീബ് - പെരുമ്പാവൂർ, കൃഷ്ണൻ എരഞ്ഞിക്കൽ - കുന്നത്തുനാട്, വി.എം. ഫൈസൽ -കളമശ്ശേരി, റഷീദ് എടയപ്പുറം - ആലുവ, വി.എസ്. അബൂബക്കർ - കുന്ദംകുളം, ഫൈസൽ ഇബ്രാഹിം - മണലൂർ, എം.കെ. ഷമീർ - കൈപ്പമംഗലം, അഷ്റഫ് വടക്കൂട്ട് - ഗുരുവായൂർ, എസ്.പി. അമീർ അലി - പട്ടാമ്പി, അൻവർ പയഞ്ഞി - പൊന്നാനി, ബാബു മണി കരുവാരകുണ്ട് - നിലമ്പൂർ, മുസ്തഫ പാലേരി - വടകര, നാസർ പേരോട് - നാദാപുരം, വാഹിദ് ചെറുവറ്റ - കുന്ദമംഗലം, ഷംസുദ്ദീൻ മൗലവി - കണ്ണൂർ, ലിയാഖത്ത് അലി - തൃക്കരിപ്പൂർ.
