ബി.ജെ.പിക്കാരെ വെട്ടിയ എസ്.ഡി.പി.െഎ പ്രവർത്തകർ അറസ്റ്റിൽ
text_fieldsവാടാനപ്പള്ളി: ഹർത്താലിൽ ഹോട്ടൽ അടപ്പിക്കാനുള്ള ശ്രമത്തിനിടെ ഗണേശമംഗലത്ത് ബി.ജ െ.പിക്കാരെ വെട്ടിയ കേസിൽ നാല് എസ്.ഡി.പി.ഐ പ്രവർത്തകരെ വാടാനപ്പള്ളി പൊലീസ് അറസ്റ് റ് ചെയ്തു.
വാടാനപ്പള്ളി പുതിയ വീട്ടിൽ ഫൈസൽ (43), പുതിയ വീട്ടിൽ മൊയ്നുദ്ദീൻ (26), കാട്ടൂർ പൊഞ്ഞനം കല്ലുങ്കൽ വീട്ടിൽ നവാബ് (45), തളിക്കുളം കൈതക്കൽ പണിക്കവീട്ടിൽ ഫായസ് അൻവർ (33) എന്നിവരെ വെള്ളിയാഴ്ച വൈകിട്ട് ചാവക്കാട് കോടതിയിൽ ഹാജരാക്കി.
ഗണേശമംഗലം പമ്പിന് സമീപത്തെ ഹോട്ടലിന് മുമ്പിലായിരുന്നു സംഘർഷം. സംഘർഷത്തിൽ മറ്റ് രണ്ട് ബി.ജെ.പി പ്രവർത്തകർക്കും എസ്.ഡി.പി.ഐക്കാർക്കും പരിക്കേറ്റിരുന്നു. ആക്രമണ പശ്ചാത്തലത്തിൽ ഇരുവിഭാഗത്തിൽ പെട്ട അമ്പതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് ഉയർന്ന ഉേദ്യാഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സുരക്ഷ ശക്തമാണ്.
