Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീർഥാടകവാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

text_fields
bookmark_border
sabarimala pilgrim vehicle accident
cancel
camera_alt

പാ​ലാ-​പൊ​ന്‍കു​ന്നം റോ​ഡി​ല്‍ മ​റി​ഞ്ഞ ജീ​പ്പ്​

പാലാ: കർണാടകയിൽനിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് എഴുപേർക്ക് പരിക്ക്. പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ ഞായറാഴ്ച പുലര്‍ച്ച അഞ്ചിനായിരുന്നു അപകടം.

ശബരിമലക്ക് പോകുകയായിരുന്ന കര്‍ണാടക സ്വദേശികളായ 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.തീർഥാടകർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് പാലായിലേക്ക് പോവുകയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്.

തുടർന്ന് റോഡ് സൈഡിലെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. പാലായിൽനിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സേനയുടെ വാഹനത്തില്‍ പാലാ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Seven injured as sabarimala pilgrim vehicle overturns
Next Story