സംസ്ഥാനത്ത് ഏഴുപേർക്ക് കൂടി കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഏഴുപേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസർ കോടും രണ്ടുപേർക്കും കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
215 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നാലുപേരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായി. 1,63120 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇന്ന് 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 688 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
163 പേർ കാസർകോടും കണ്ണൂരിൽ 108 പേരും ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കാസർകോട് ജില്ലക്ക് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തബ്ലീഗ് സമ്മേളത്തിൽ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ല കലക്ടർമാർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
