Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിലെ കനത്തമഴ; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

text_fields
bookmark_border
തമിഴ്നാട്ടിലെ കനത്തമഴ; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
cancel

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച പുറപ്പെടാനിരുന്ന 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍-തിരുനെല്‍വേലി എക്സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16127, 16128), കൊല്ലം-ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍-കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍-എസ്.എം.വി.ടി ബംഗളൂരു-നാഗര്‍കോവില്‍(17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Several trains cancelled due to heavy rainfall in Tamil Nadu
Next Story