ആറുവയസ്സുകാരിയെ പീഡിപ്പിച്ച 38കാരൻ അറസ്റ്റില്‍
text_fieldsമുണ്ടക്കയം: ആറുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത 38കാരൻ അറസ്റ്റിൽ. മുണ്ടക്കയം ചോറ്റി പുളിമാക്കല്‍ മഹേഷ് ( ബിജുകുട്ടന് -38)നെയാണ് മുണ്ടക്കയം എസ്.ഐ സി.ടി. സഞ്ജയ് അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത ്: ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിെയ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ഓണപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടി ക്രിസ്മസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും പരാജയപെട്ടു. ഇതേ തുടര്‍ന്ന് അധ്യാപകര്‍ രക്ഷിതാക്കളെ വിളിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ജില്ല പൊലീസ് സൂപ്രണ്ടിന് നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കട്ടപ്പന സ്വദേശിയായ ഇയാൾ കോരുത്തോട് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് ചോറ്റിയില്‍ താമസിച്ചുവരുകയായിരുന്നു. എറണാകുളത്ത് ഡ്രൈവറായ ഇയാളുടെ മൊബൈൽ ഫോണില്‍ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വിഡിയോകളും കണ്ടെത്തി.
