വിദ്യാർഥിനിയെ എട്ടുപേർ പീഡിപ്പിച്ചെന്ന പരാതി: അന്വേഷണം ഉൗർജിതം
text_fieldsകോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ എട്ടുപേർ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ഉൗർജിതം. നഗരത്തിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്.
സുഹൃത്ത് പീഡിപ്പിച്ചെന്നാണ് കുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ വിശദ മൊഴിയെടുത്തപ്പോഴാണ് വിദ്യാർഥി ഉൾപ്പെെട എട്ടുപേർ വിവിധ സമയങ്ങളിലായി പീഡിപ്പിച്ചതായി വ്യക്തമാക്കിയത്.
വിദ്യാർഥിനിയുടെ താൽപര്യം മുൻനിർത്തി ൈചൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നല്ലളം, ബേപ്പൂർ, മാറാട്, ചേവായൂർ, പന്തിരാങ്കാവ് എന്നിവിടങ്ങളിലുള്ളവർ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പീഡിപ്പിച്ചവർ കുട്ടിയെ ബീച്ച്, പാർക്ക്, സിനിമ ഹാൾ എന്നിവിടങ്ങളിൽ വിവിധ സമയങ്ങളിൽ കൊണ്ടുപോയതായും വിവരം ലഭിച്ചിട്ടുണ്ട്.
ചേവായൂർ പൊലീസാണ് സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ െചയ്തത്. കുട്ടിയുടെ മൊഴി വിശദമായി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചുവരുകയാണെന്ന് സി.െഎ ടി.വി. പ്രദീഷ് പറഞ്ഞു.
