ലൈംഗികാതിക്രമക്കേസ്; വി.കെ. പ്രകാശിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു
text_fieldsവി.കെ. പ്രകാശ്
കൊല്ലം: ഹോട്ടലിൽ കഥപറയാൻ എത്തിയ യുവ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പ്രതിയായ സംവിധായകൻ വി.കെ. പ്രകാശ് അറസ്റ്റിൽ. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കൊല്ലം പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ 2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പരാതിക്കാരിയും വി.കെ. പ്രകാശും താമസിച്ച രണ്ടു മുറികളിലുൾപ്പെടെ എത്തിച്ച് തെളിവെടുത്തു. വി.കെ. പ്രകാശിനെ ഹോട്ടൽ ജീവനക്കാർ തിരിച്ചറിഞ്ഞു. പരാതിക്കാരിയുമൊത്ത് പൊലീസ് നേരത്തേ ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇരുവരും താമസിച്ചതിന്റെ രേഖകളും അന്ന് പൊലീസ് ശേഖരിച്ചു.
ഹൈകോടതി മുൻകൂർ ജാമ്യം നൽകിയതിനൊപ്പം വെച്ച ഉപാധിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് വി.കെ. പ്രകാശ് കേസ് അന്വേഷിക്കുന്ന കൊല്ലം പള്ളിത്തോട്ടം പൊലീസിന് മുന്നിൽ ഹാജരായത്. മൂന്നുദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ പൊലീസ് ജാമ്യം നൽകണമെന്നുമായിരുന്നു കോടതി നിർദേശം.

