സർവകലാശാലകളിലേക്ക് എസ്.എഫ്.ഐ പ്രതിഷേധം, പൊലീസുമായി ഏറ്റുമുട്ടൽ; കേരള സർവകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറി പ്രവർത്തകർ
text_fieldsഎസ്.എഫ്.ഐ പ്രവർത്തകർ പൊലീസിനെ മറികടന്ന് കേരള സർവകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നു
തിരുവനന്തപുരം: സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ വിവിധ സർവകലാശാല ആസ്ഥാനങ്ങളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാശാല ആസ്ഥാനങ്ങളിലേക്കാണ് മാർച്ച് നടത്തിയത്. കണ്ണൂരിലും തിരുവനന്തപുരത്തും സംഘർഷമുണ്ടായി.
ഗവർണർ നിയമിച്ച വി.സിമാർക്കെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
കണ്ണൂർ, കാലിക്കറ്റ് സർവകലാശാല ആസ്ഥാനങ്ങളിലും സംഘർഷമുണ്ടായി. കണ്ണൂരിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാലിക്കറ്റ് സർവകലാശാലയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

