Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപ്പു തിന്നവൻ വെള്ളം കുടിക്കും; ഉട​യേണ്ട വിഗ്രഹങ്ങൾ ഉടയണം -ഷമ്മി തിലകൻ

text_fields
bookmark_border
ഉപ്പു തിന്നവൻ വെള്ളം കുടിക്കും; ഉട​യേണ്ട വിഗ്രഹങ്ങൾ ഉടയണം -ഷമ്മി തിലകൻ
cancel

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻ ലാൽ മറുപടി പറയുമോയെന്ന് സംശയിക്കുന്നതായും ഷമ്മി തിലകൻ പറഞ്ഞു. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദീഖ് എന്നിവർക്കെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകൻ.

മോഹൻ ലാലിന് പ്രതികരണശേഷി നഷ്ടപ്പെ​ട്ടോ എന്ന് പണ്ടേ താൻ ചോദിച്ചിട്ടുണ്ട്. ഉപ്പുതിന്നവൻ ആരായാലും വെള്ളം കുടിക്കുമെന്നും ഷമ്മി തിലകൻ പറഞ്ഞു.

''ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ. അത് ആരായാലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചത്. അവരുടെ റിപ്പോർട്ടിൽ അതിനുള്ള തെളിവുകളുണ്ട്. ആ തെളിവുകളനുസരിച്ചേ പവർ ഗ്രൂപ്പിൽ ആരൊക്കെ ഉണ്ട് എന്ന് പറയാനാകൂ. ഉട​യേണ്ട വിഗ്രഹങ്ങൾ ഉടയണം. വിശ്വാസ വഞ്ചന കാണിച്ച വിഗ്രഹങ്ങൾ ഉടച്ചുകളയണം.''-ഷമ്മി തിലകൻ പറഞ്ഞു. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് തോന്നുന്നില്ലെന്നും എന്നാൽ തന്റെ അച്ഛ​ന് അങ്ങനെ തോന്നുന്നുണ്ടാകാമെന്നും നടൻ കൂട്ടിച്ചേർത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Shammi Thilakan Reacts to Hema Committe report
Next Story