Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തരൂരിന്‍റെ പ്രഭാഷണം 'അജ്ഞാത' കാരണത്താൽ മാറ്റി; നാളെ ഡി.സി.സി ഓഫിസിൽ പത്രസമ്മേളനം വിളിച്ച് കെ. മുരളീധരൻ

text_fields
bookmark_border
shashi tharoor party
cancel

കോഴിക്കോട്: യൂത്ത് ​കോൺഗ്രസ് ജില്ലാ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കാനിരുന്ന സെമിനാർ 'അജ്ഞാത' കാരണത്താൽ മാറ്റി. സംസ്ഥാന നേതാക്കളിൽ ചിലരുടെ സമ്മർദമാണിതിന് പിന്നിലെന്ന പ്രചാരണത്തെ കുറിച്ച് മൗനം പാലിച്ച് നേതാക്കൾ. കെ.പി. കേശവമേനോൻ ഹാളിൽ 'സംഘ് പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി' എന്ന വിഷയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിൽ ഉണ്ടായിരുന്നു.

പരിപാടി മാറ്റാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ഇന്നലെ രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു. ജില്ല പ്രസിഡന്റിന് സുഖമില്ലാത്തതിനാൽ പരിപാടി മാറ്റി എന്നാണ് യൂത്ത് കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം, തരൂരിനെതിരായ വിങ്ങിന്റെ ഇടപെടലാണ് പിന്നിലെന്നാണ് ഒരു വിഭാഗം അടക്കം പറയുന്നത്. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനനൂകൂലമായ ശക്തമായ ഗ്രൂപ് കോഴിക്കോട്ട് രൂപപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ തരൂരിനെ വെട്ടുന്നതിന്റെ ഭാഗമാണ് സെമിനാർ ഉപക്ഷേിക്കൽ.

നിരവധി പരിപാടികളാണ് ഞായറാഴ്ച തരൂരിന് കോഴിക്കോട്ട് പ​ങ്കെടുക്കാനുള്ളത്. പാർട്ടിപരിപാടി ഇതു മാത്രമായിരുന്നു. കെ.പി. ഉണ്ണികൃഷ്ണൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരെ തരൂർ സന്ദർശിക്കുന്നണ്ട്. ഡി.സി.സിയുടെ താൽകാലിക ഓഫിസ് ഉദ്ഘാടനം ഉൾപ്പെടെ ഞായറാഴ്ച കോഴി​ക്കോട്ട് നടക്കുന്നുണ്ട്. തരൂർ വിരുദ്ധത തുറന്നു പറയുന്ന കെ. മുരളീധരൻ രാവിലെ ഡി.സി.സിയിൽ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Shashi Tharoor's lecture was postponed due to 'unknown' reasons
Next Story