Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shigella
cancel

ഷിഗല്ല സ്ഥിരീകരിച്ചയാൾ രോഗമുക്തയായി; നിരീക്ഷണം ശക്തമാക്കി അധികൃതർ

text_fields
bookmark_border

കൊച്ചി: എറണാകുളം ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച ചോറ്റാനിക്കര സ്വദേശി രോഗമുക്തയായി ആശുപത്രി വിട്ടു. പ്രദേശത്ത് നിരീക്ഷണവും പരിശോധനകളും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു. പഞ്ചായത്ത് നേതൃത്വവും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ യോഗത്തിൽ തുടർനടപടി ചർച്ച ചെയ്തു.

ഷിഗല്ല സംശയത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ചോറ്റാനിക്കര സ്വദേശിയുടെ സാമ്പിൾ റീജനൽ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധിച്ചതോടെയാണ് രോഗവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഡിസംബർ 23നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ വീട്ടിലെ ഉൾപ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിെൻറ സാമ്പിൾ പരിശോധനക്ക്​ അയച്ചു. രോഗ ഉറവിടം കണ്ടെത്തുന്നതിെൻറ ഭാഗമായാണ് വെള്ളത്തിെൻറ സാമ്പിൾ ശേഖരിച്ചത്.

കൂടാതെ, പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയോജിതമായി പരിശോധന നടത്തിവരുകയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Shigella patient became disease-free; Authorities tightened surveillance
Next Story