Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിഹാബ് തങ്ങളുടെ സന്ദേശം ഭാവിതലമുറക്ക് കൈമാറണം -മുഹമ്മദ് അസ്ഹറുദ്ദീൻ

text_fields
bookmark_border
ശിഹാബ് തങ്ങളുടെ സന്ദേശം ഭാവിതലമുറക്ക് കൈമാറണം -മുഹമ്മദ് അസ്ഹറുദ്ദീൻ
cancel
camera_alt

മലപ്പുറത്ത് നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിന് മുഖ്യാതിഥിയായെത്തിയ മുഹമ്മദ് അസ്ഹറുദ്ദീൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും മുനവ്വറലി ശിഹാബ് തങ്ങൾക്കുമൊപ്പം വേദിയിൽ സംഭാഷണത്തിൽ - ഫോട്ടോ: പി. അഭിജിത്ത്

മലപ്പുറം: മുഹമ്മദലി ശിഹാബ് തങ്ങൾ പകർന്നുനൽകിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിതസന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് മുൻ എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് രാജ്യത്തെങ്ങും സംഘർഷമുണ്ടായപ്പോൾ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ആഹ്വാനം നൽകിയ ശിഹാബ് തങ്ങളുടെ ചരിത്രം ഭാവിതലമുറ പഠിക്കേണ്ടതുണ്ട്. മാനവികതക്കാണ് നാം മുൻഗണന നൽകുന്നത്. മൂന്നര പതിറ്റാണ്ട് മുസ്‍ലിം ലീഗിന് നേതൃത്വം നൽകിയ ശിഹാബ് തങ്ങൾ കേരളത്തിന് മാത്രമല്ല, ലോകത്തിനുതന്നെ മാതൃകയായ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shihab Thangal's messages should pass oto future generations -Mohammad Azharuddin
Next Story