Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധാർത്ഥന്റെ മരണം: കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു

text_fields
bookmark_border
സിദ്ധാർത്ഥന്റെ മരണം: കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു
cancel

വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്റെ മ​ര​ണ​ത്തി​ൽ നടപടി ആവശ്യ​പ്പെട്ട് പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ലയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാനുള്ള സമരക്കാരുടെ ശ്രമം പൊലീസ് തടഞ്ഞു. ടി. സിദ്ധീഖ് എം.എൽ.എ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യും. പ്ര​തി​​ക​ളെ മു​ഴു​വ​ൻ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ളാ​ണ് പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ൽ ദിവസവും അ​ര​ങ്ങേ​റു​ന്ന​ത്. എ.​ബി.​വി.​പി, കെ.​എ​സ്.​യു സം​ഘ​ട​ന​ക​ൾ ക​വാ​ട​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്നു​ണ്ട്.

ഇന്നലെ എം.​എ​സ്.​എ​ഫ് യൂ​നി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ബി.​ജെ.​പി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യും മാ​ർ​ച്ച് ന​ട​ത്തി. ഐ.​എ​ൻ.​ടി.​യു.​സി മ​ണ്ഡ​ലം ക​മ്മി​റ്റി കെ.​എ​സ്.​യു നേ​താ​ക്ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. കെ.​എ​സ്.​യു സം​സ്ഥാ​ന ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച മാ​ർ​ച്ച് ന​ട​ത്തും. കോ​ൺ​ഗ്ര​സി​ന്റെ ജി​ല്ല, സം​സ്ഥാ​ന നേ​താ​ക്ക​ൾ നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​വ​രെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ എ​ത്തു​ന്നു​ണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Siddharth Death Wayanad: Congress march stopped by police
Next Story