Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ധാർഥന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യഹരജി വിധി പറയാൻ മാറ്റി

text_fields
bookmark_border
സിദ്ധാർഥന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യഹരജി വിധി പറയാൻ മാറ്റി
cancel

കൊച്ചി: വയനാട്​ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഇതിനെ എതിർത്ത് കക്ഷിചേർന്ന സിദ്ധാർഥന്‍റെ മാതാവ് എം.ആർ. ഷീബ നൽകിയ ഹരജിയും ജസ്റ്റിസ്​ സി.എസ്​. ഡയസിന്‍റെ പരിഗണനയിലുണ്ട്​.

പ്രതികളായ കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു. അമീൻ അക്ബറലി, കെ. അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ് ഖാൻ, എ. അമൽ ഇഹ്‌സാൻ, ജെ. അജയ്, എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി. ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ് എന്നിവരുടെ ജാമ്യ ഹരജികളാണ് പരിഗണനയിലുള്ളത്. റാഗിങ്, ആത്മഹത്യപ്രേരണ, മർദനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

കേസിൽ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കസ്റ്റഡി തുടർന്ന് ആവശ്യമില്ലെന്നും അധ്യാപകർ ഉൾപ്പെടെയുള്ളവരാണ് സാക്ഷികളെന്നും അവരെ സ്വാധീനിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുള്ളവരല്ലെന്നും ആത്മഹത്യക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കൽപറ്റ സെഷൻസ് കോടതി ജാമ്യഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഫെബ്രുവരി 18നാണ്​ സിദ്ധാർഥനെ സർവകലാശാല ഹോസ്‌റ്റലിലെ ശൗചാലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Siddharth's suicide: Accused's bail plea adjourned for judgment
Next Story