Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യു.പി സർക്കാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

text_fields
bookmark_border
siddhique kappan
cancel
camera_alt

സി​ദ്ദീ​ഖ്​ കാ​പ്പ​ൻ

ന്യൂഡൽഹി: എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ ഉത്തര്‍ പ്രദേശ് സർക്കാറിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സിദ്ദിഖ് കാപ്പൻ്റെ അഭിഭാഷകനാണ് നോട്ടീസ് അയച്ചത്. ചികിത്സ പൂര്‍ത്തിയാക്കാതെയാണ് കാപ്പനെ ജയിലിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തെ തിരികെ എയിംസിൽ തന്നെ പ്രവേശിപ്പിക്കണമെന്നുമാണ് ആവശ്യം.

ചികിത്സയിൽ കഴിഞ്ഞിരുന്ന കാപ്പനെ കാണാൻ ഭാര്യ ഡൽഹിയിലെത്തിയെങ്കിലും യു.പി പൊലീസും ആശുപത്രി അധികൃതരും അനുവദിച്ചിരുന്നില്ല. ഇതിനിടെയാണ് രഹസ്യമായി വീണ്ടും സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയത്. കോവിഡ് മുക്തി നേടിയതോടെയാണ് ജയിലിലേക്ക് മാറ്റിയതെന്നാണ് യു.പി സർക്കാറിന്റെ വാദം. എന്നാൽ, എയിംസിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കേവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് നെഗറ്റീവായോ എന്നു പോലും അറിയില്ലെന്നു ഫോണിൽ കാപ്പൻ ഭാര്യ റൈഹാനത്തിനോടു പറഞ്ഞിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sidiqque Kappan, Contempt of Court
Next Story