സിൽവർലൈൻ: യു.ഡി.എഫ് പ്രതിഷേധം ഇന്ന്
text_fieldsതിരുവനന്തപുരം: കേരളത്തിന് പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരായ യു.ഡി.എഫിെൻറ ജനകീയ മാര്‍ച്ചും ധര്‍ണയും ശനിയാഴ്ച. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 10 ജില്ല കലക്ടറേറ്റുകള്‍ക്ക് മുന്നിലും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കും.
ജനകീയ മാര്‍ച്ചിെൻറ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും.

