Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിലെ അലൻ വാക്കർ ഷോയ്ക്കിടെ സ്മാർ‍ട്ട് ഫോൺ മോഷണം; ഡൽഹിയിൽ മൂന്നു പേർ പിടിയിൽ

text_fields
bookmark_border
കൊച്ചിയിലെ അലൻ വാക്കർ ഷോയ്ക്കിടെ സ്മാർ‍ട്ട് ഫോൺ മോഷണം; ഡൽഹിയിൽ മൂന്നു പേർ പിടിയിൽ
cancel

കൊച്ചി: കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്തനായ നോർവീജിയൻ ഡി.​ജെ. അ​ല​ൻ വാ​ക്ക​റു​ടെ സം​ഗീ​ത​പ​രി​പാ​ടി​ക്കി​ടെ കൂ​ട്ട​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം​പോ​യ സംഭവത്തിൽ മൂന്നു പേരെ ഡൽഹിയിൽ പിടികൂടി. ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകളും കണ്ടെത്തി.

കൊച്ചി ബോൾ​ഗാട്ടി പാലസ് ​ഗ്രൗണ്ടിൽ നടന്ന ഷോക്കിടെ 21 ഐ ​ഫോ​ണു​ക​ളു​ൾ​പ്പെ​ടെ 35 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ഷ്ട​മാ​യെ​ന്നാ​യിരുന്നു മു​ള​വു​കാ​ട് പൊ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി. ഈ മാസം ആറിന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ-​സോ​ൺ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്​​സി​ന്‍റെ സം​ഘാ​ട​ന​ത്തി​ൽ സ​ൺ​ബേ​ൺ അ​റീ​ന ഫീ​റ്റ് അ​ല​ൻ വാ​ക്ക​ർ എ​ന്ന സം​ഗീ​ത​നി​ശ അ​ര​ങ്ങേ​റി​യ​ത്. കൃത്യമായ ആസൂത്രണത്തോടെ കാണികൾക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈൽ കവർന്നത്.

മുൻനിരയിൽ 6000 രൂപയുടെ വി.ഐ.പി ടിക്കറ്റെടുത്തവരുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്. പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ. ‍ഡൽഹി ചോർ ബസാറിൽ മൊബൈൽ ഫോണുകൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഡൽഹിയിലെത്തിയത്. പിന്നാലെയാണ് മൂന്നു പേരെ പിടികൂടിയത്. പിടിയിലായ മൂന്നു പേരും സംഭവ ദിവസം കൊച്ചിയിലുണ്ടായിരുന്നെന്നാണ് വിവരം. അന്വേഷണ സംഘം ഡൽഹിയിൽ തന്നെ തുടരുകയാണ്.

വാ​ക്ക​ർ വേ​ൾ​ഡ് എ​ന്ന പേ​രി​ൽ അ​ല​ൻ വാ​ക്ക​ർ രാ​ജ്യ​ത്തു​ട​നീ​ളം 10 ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യി​ലൊ​ന്നാ​യി​രു​ന്നു കൊ​ച്ചി​യി​ൽ ന​ട​ന്ന​ത്. 5000ത്തി​ലേ​റെ​പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കാ​യി കൊ​ച്ചി സി​റ്റി പൊ​ലീ​സ് വ​ൻ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Smart phone theft during Alan Walker show in Kochi; Three people arrested in Delhi
Next Story