Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റിയവരിൽ മെഡി. കോളജ് ജീവനക്കാരും
text_fieldsbookmark_border
വടക്കാഞ്ചേരി: സാമൂഹിക സുരക്ഷ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവരുടെ പട്ടികയിൽ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരും. പ്രിൻസിപ്പൽ ഓഫിസിലെ 10 ജീവനക്കാർ, നെഞ്ചുരോഗ ആശുപത്രിയിലെ ആറ് ജീവനക്കാർ, മെഡിക്കൽ കോളജ് ആശുപത്രിയിലെ 13 ജീവനക്കാർ എന്നിവരാണ് തുക കൈപ്പറ്റിയത്.
ഇവരിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ജൂനിയർ ലാബ് അസിസ്റ്റന്റ്, ക്ലറിക്കൽ അറ്റൻഡൻഡ്, ഹോസ്പിറ്റൽ അറ്റൻഡൻഡ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടുന്നു. 10,000 രൂപ മുതൽ 53,600 രൂപ വരെയാണ് ഇവർ കൈപ്പറ്റിയത്.
Next Story

