Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുഡ്സ് ട്രെയിനിന്റെ ചക്രങ്ങൾ ഉരസി തീപ്പൊരി പടർന്നു; അപകടം ഒഴിവായി

text_fields
bookmark_border
ഗുഡ്സ് ട്രെയിനിന്റെ ചക്രങ്ങൾ ഉരസി തീപ്പൊരി പടർന്നു; അപകടം ഒഴിവായി
cancel
camera_alt

പ്രതീകാത്മക ചിത്രം

നാഗർകോവിൽ: കൊച്ചിയിൽ നിന്നും തിരുനെൽവേലിക്ക് പോവുകയായിരുന്ന ഗുഡ്സ് ടാങ്കർ ട്രെയിനിന്റെ ചക്രങ്ങൾ ഉരസി തീപ്പൊരി പടർന്നത് ആശങ്ക പരത്തി. അവസാന ബോഗിയുടെ ചക്രങ്ങൾ പാർവതിപുരത്ത് പാളത്തിൽ ഉരസി തീപൊരി പടരുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഗാർഡ് എഞ്ചിൻ ഡ്രൈവർക്ക് വിവരം നൽകി ട്രെയിൻ നിർത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ചക്രത്തിൽ ബ്രേക്ക് പിടിക്കാത്തതാണ് ഉരസലിന് കാരണമെന്ന് തെളിഞ്ഞു. അര മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിച്ച് ട്രെയിൻ കടന്നുപോയി. ബോഗികളിൽ ഡീസലാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sparks from Goods train's wheel
Next Story