Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി-ഫു​ജൈറ സർവിസ് വീണ്ടും റദ്ദാക്കി സ്പൈസ് ജെറ്റ്; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
കൊച്ചി-ഫു​ജൈറ സർവിസ് വീണ്ടും റദ്ദാക്കി സ്പൈസ് ജെറ്റ്; യാത്രക്കാർ ദുരിതത്തിൽ
cancel

കൊച്ചി: കൊച്ചിയിൽ സ്പൈസ് ജെറ്റ് വിമാന സർവിസുകൾ വീണ്ടും തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ ഇന്നും കടുത്ത പ്രതിസന്ധിയിലായി.

ഫുജൈറയിൽനിന്നും രാവിലെ 6.55ന് കൊച്ചിയിലെത്തേണ്ടിയിരുന്ന വിമാനം വൈകി എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും ഒടുവിൽ ഈ സർവിസ് പൂർണമായി റദ്ദാക്കുകയായിരുന്നു.

ഇതേത്തുടർന്ന്, രാവിലെ 11.45-ന് കൊച്ചിയിൽ നിന്നും ഫു​ജൈറയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരോട് വിമാനം വൈകുമെന്നും രാത്രി 9.40-ന് പുറപ്പെടാനായി എന്തിയാൽ മതിയെന്നും വിമാനക്കമ്പനി അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്ക് ഈ സർവിസും ഇന്നത്തേക്ക് റദ്ദാക്കിയെന്ന സന്ദേശമാണ് ഒടുവിൽ ലഭിച്ചത്.

അവസാന നിമിഷം സർവിസുകൾ റദ്ദാക്കുന്നത് പതിവായതോടെ യാത്രക്കാർ കടുത്ത അമർഷത്തിലാണ്. വിമാനം റദ്ദാക്കിയതിനുള്ള കാരണം വിമാന കമ്പനിയിൽനിന്ന് ലഭിച്ചിട്ടില്ല. ഓണത്തിന് നാട്ടിലേക്ക് എത്താനായി ടിക്കറ്റ് എടുത്തവരാണ് ഫുജൈറയിൽനിന്നുള്ള വിമാനം റദ്ദാക്കിയതിലൂടെ ഏറെ ദുരിതത്തിലായത്. ഇവർ ഇനി അധിക നിരക്ക് നൽകി മറ്റ് വിമാന കമ്പനികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - SpiceJet cancels Kochi-Fujairah service again
Next Story