Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായികാധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
boby-c-joseph-221119.jpg
cancel

നെടുമങ്ങാട്: വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കായികാധ്യാപകൻ കരകുളം സ്വദേശ ി ബോബി സി.ജോസഫിനെ (50) നെടുമങ്ങാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. ഗവണ്മ​െൻറ്​ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാ പകനാണ്. ഇയാളുടെ കീഴിൽ പരിശീലനം നടത്തുന്ന പത്തോളം കുട്ടികളുടെ പരാതിയിലാണ് അറസ്​റ്റ്​.

കായിക പരിശീലനത്തിനെന്ന പേരിൽ സ്‌കൂൾ പ്രവർത്തി സമയത്തും സ്‌കൂൾ വിട്ടതിനു ശേഷവും വിദ്യാർഥികളെ കാറിൽ കയറ്റി പുറത്ത് കൊണ്ട് പോകാറുണ്ടായിരുന്നു. വിജനമായ സ്ഥലത്ത് എത്തിച്ച് കുട്ടികളെ പരസ്പരം പ്രകൃതി വിരുദ്ധ പീഡനത്തിൽ ഏർപ്പെടുത്തി ആസ്വദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ശല്യം സഹിക്കാതെ രണ്ടു കുട്ടികൾ അവരുടെ രക്ഷിതാക്കളോട് വിവരം ധരിപ്പിക്കുകയായിരുന്നു. ചൈൽഡ് ലൈനിലും പൊലീസിലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് അറസ്​റ്റ്​ ചെയ്തത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - sports teacher arrested for sexually harassing students
Next Story