വിദ്യാര്‍ഥിനികളുടെ പീഡന പരാതിയിൽ കായികാധ്യാപകൻ അറസ്റ്റിൽ
text_fieldsശ്രീകണ്ഠപുരം: വിദ്യാര്‍ഥിനികളുടെ പീഡനപരാതിയിൽ പയ്യാവൂർ ചന്ദനക്കാംപാറയിലെ കാ യികാധ്യാപകന് അറസ്റ്റില്‍. സ്വകാര്യ സ്കൂളിലെ കായികാധ്യാപകനായ പാട്ടത്തില്‍ സജി യെയാണ് (42) പയ്യാവൂര്‍ എസ്.ഐ പി.സി. രമേശന് അറസ്റ്റ് ചെയ്തത്. നേരത്തെ സ്കൂളിലെ ഒരു പെൺകുട്ടിയെ കായികാധ്യാപകൻ വീട്ടിൽ വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉയർന്നിരുന്നു.
ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ സി.സുരേഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം സ്കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികൾക്ക് കൗണ്‍സലിങ് നല്കി. ഈ കൗൺസലിങ്ങിൽ എട്ട് വിദ്യാർഥിനികൾകൂടി അധ്യാപകനെതിരെ പരാതിയുമായി രംഗത്തുവരുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.
സജിയെ തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പി.ടി.എ യോഗം ചേർന്ന് അധ്യാപകനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
