ശ്രീറാം വെങ്കിട്ടരാമന് നൽകിയത് പ്രമോഷനല്ലെന്ന് വിവരാവകാശ രേഖ
text_fieldsതിരുവനന്തപുരം: ദേവികുളം മുൻ സബ് കളക്ടർ ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തിന് സർക്കാർ നിരത്തിയ വാദം കള്ളമെന്ന് തെളിയുന്നു. എ ഗ്രേഡ് സബ് കലക്ടറും ഇപ്പോൾ ശ്രീറാം വഹിക്കുന്ന എംപ്ളോയിമെന്റ് ട്രെയിനിംഗ് ഡയറക്ടറും തുല്യമായ തസ്തികകളാണെന്ന് സർക്കാർ തന്നെ നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു. പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി കെ .രാജേശ്വരിയാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നൽകിയത്.
ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നൽകിയെന്നായിരുന്നു സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. കഴിഞ്ഞ ജൂലൈയിലാണ് ദേവികുളം സബ് കളക്ടർ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമനെ എപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ മാറ്റിയത്.
