എസ്.എസ്.എഫ് സാഹിത്യോത്സവം ഇന്ന് സമാപിക്കും
text_fieldsമഞ്ചേരി: എസ്.എസ്.എഫ് 31ാമത് കേരള സാഹിത്യോത്സവിന് ഞായറാഴ്ച വൈകീട്ട് നാലിന് തിരശ്ശീല വീഴും. സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര് അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി, സി.പി. ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സുറൈജി സഖാഫി എന്നിവര്‍ പങ്കെടുക്കും.
‘ജീവിതം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം മറാത്തി എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വിശ്വാസ് പാട്ടീല്‍ ആണ് നിര്‍വഹിച്ചത്.
പതിനാലു ജില്ലകളിലെയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെയും 1,946 മത്സരാര്‍ഥികള്‍ 170 കലാ-സാംസ്കാരിക മത്സരങ്ങളില്‍ മാറ്റുരച്ചു.

