Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വന്തം സ്ഥലത്ത്​ ടൂറിസം പദ്ധതി തുടങ്ങാം

text_fields
bookmark_border
സ്വന്തം സ്ഥലത്ത്​ ടൂറിസം പദ്ധതി തുടങ്ങാം
cancel

തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം സ്ഥ​ല​ത്ത്​ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ക്ക് പ​ദ്ധ​തി നി​ര്‍വ​ഹ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ നി​ര്‍ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യു​മാ​യി വ​കു​പ്പ്. സ​ര്‍ക്കാ​ര്‍ ഭൂ​മി​യി​ല്‍ നി​ക്ഷേ​പ​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള സം​രം​ഭ​ക​രു​ടെ പ​ട്ടി​ക സ​മാ​ഹ​രി​ച്ച് ച​ട്ട​പ്ര​കാ​രം സ്ഥ​ലം അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഒരു സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ സംരംഭകര്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ പൊതുവായ ഒരു ആര്‍.എഫ്.പി മോഡലായ ശേഷം പദ്ധതികള്‍ ആരംഭിക്കും.

അതേസമയം, നവംബറില്‍ നടന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ (ടി.ഐ.എം) സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം നിക്ഷേപക സംഗമത്തിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

നടത്തിപ്പിനുള്ള ഫെസിലിറ്റേഷന്‍ സെന്‍റര്‍ ടൂറിസം വകുപ്പ് കാര്യാലയത്തില്‍ ജനുവരി 25 നകം പ്രവര്‍ത്തനമാരംഭിക്കാനും സേവനങ്ങള്‍ക്കായി ഫെബ്രുവരി 10ന് മുമ്പ് പോര്‍ട്ടല്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - start a tourism project at your own place
Next Story