Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

text_fields
bookmark_border
ജൂനിയർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു
cancel

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിൻവലിച്ചു. ബോണ്ട് സമ്പ്രദായത്തിൽ ഇളവ് വരുത്താമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് തീരുമാനം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍റെ നേതൃത്വത്തില്‍ ബോണ്ട് വിഷയം പരിശോധിക്കുന്നതിന് ചേര്‍ന്ന കമ്മിറ്റിയിയുടെ യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി രേഖാമൂലം അറിയിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. 

സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.  ഇവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.  

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്‍റല്‍ കോളെജുകളിലെ ഡോക്ടര്‍മാര്‍ കുറെ ദിവസങ്ങളായി സമരത്തിലായിരുന്നു. ഡിസംബര്‍ 31 ന് മന്ത്രിയുമായി സമരക്കാര്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം ഒത്തുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി. 
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Strike call Back by Junior Doctors-Kerala News
Next Story