Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിനി ഹൃദയാഘാതം വന്ന് മരിച്ചു
text_fieldsbookmark_border
ചിറ്റൂർ: തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിനി ഹൃദയാഘാതം വന്ന് മരിച്ചു. കൊഴിഞ്ഞാമ്പാറ മൂങ്കിൽമട ശിവരാമഭാരതി ക ോളനിയിലെ മുരുകേശെൻറ മകൾ ആരതിയാണ് (14) മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പേതാടെയാണ് വീടിെൻറ മുറ്റത്ത് തേനീച്ചയുടെ കുത്തേറ്റ് അവശനിലയിൽ കാണപ്പെട്ടത്. ഉടൻ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗോപാലപുരം എം.എം.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. രാത്രി പുറത്തിറങ്ങാൻ ചെരിപ്പ് ഇടുമ്പോൾ അതിൽ ഉണ്ടായിരുന്ന തേനീച്ച കുത്തുകയായിരുന്നു. പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ചിത്ര. സഹോദരി: കീർത്തന.
Next Story
