സാനിൈറ്റസറില്നിന്ന് തീപടർന്ന് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു
text_fieldsആഷ് ലി
പെരുമ്പാവൂർ: സാനിൈറ്റസറില്നിന്ന് തീപടർന്ന് പൊള്ളലേറ്റ ക്രാരിയേലി സെൻറ് മേരീസ് ഹൈസ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കുറുപ്പംപടി ക്രാരിയേലി കൊറ്റമലയില് പരേതനായ കെ.കെ. ബിജുവിെൻറ മകള്‍ ആഷ്ലിയാണ് (15) മരിച്ചത്. കഴിഞ്ഞ 19ന് രാത്രി 11നാണ് അപകടം.
വിളക്കിന് സമീപത്തിരുന്ന് സാനിെറ്റെസര്‍ ഉപയോഗിച്ച ആഷ്ലിയുടെ കൈകളിലേക്ക് തീ പടര്‍ന്നുപിടിച്ചെന്ന് പൊലീസ് പറയുന്നു. വസ്ത്രങ്ങളിലേക്കും തീപടര്‍ന്നതോടെയാണ് പരിക്ക് ഗുരുതരമായത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ്: സുനിത. സഹോദരന്: അക്ഷയ്.

