െട്രയിനിൽനിന്ന് കായലിൽ വീണ വിദ്യാർഥിനിക്ക് പരിക്ക്
text_fieldsപരവൂർ: െട്രയിനിൽനിന്ന് കായലിലേക്ക് വീണ വിദ്യാർഥിനി പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവനന്തപുരം പാപ്പനംകോട് ഇടമംഗലത്ത് വീട്ടിൽ മനോഹരെൻറ മകൾ കീർത്തനയാണ് (21) ബുധനാഴ്ച രാവിലെ 7.45 ഓടെ പരവൂർ കായലിൽ വീണത്.കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് വിദ്യാർഥിനിയായ കീർത്തന കന്യാകുമാരി-പുനലൂർ പാസഞ്ചറിൽ കൊല്ലത്തേക്കുള്ള യാത്രക്കിടെ ടോയ്ലെറ്റിലേക്ക് പോകുേമ്പാഴാണ് കായലിലേക്ക് വീണത്.
സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കായലിൽ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. വാതിലിെൻറ ഭാഗത്തെത്തിയപ്പോൾ ശക്തമായ കാറ്റടിച്ചതിനാൽ നിയന്ത്രണം തെറ്റി കായലിലേക്ക് വീണെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്.
