വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപക്ക് പഞ്ചസാര
text_fieldsകൊച്ചി: വാലന്റൈൻസ് ദിനം ആയ ഫെബ്രുവരി 14ന് സപ്ലൈകോയില്‍നിന്നും 1000 രൂപക്ക് മുകളില്‍ സബ്സിഡിയിതര ഉൽപന്നങ്ങള് വാങ്ങുന്നവര്‍ക്ക് 14 രൂപക്ക് ഒരുകിലോ പഞ്ചസാര വാങ്ങാം. നിലവില്‍ 43.50 രൂപയാണ് വിപണിവില. 500 രൂപക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.
സപ്ലൈകോക്ക് 253.06 കോടി
തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ (ഒ.ടി.ആർ) 68 ശതമാനത്തിൽനിന്ന് 64.5 ശതമാനം ആയി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയാറാവാത്തതിനാൽ സപ്ലൈകോക്ക് ഉണ്ടായ മ്പാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

