Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഞ്ചിയാറിൽ ഒൻപതാം ക്ലാസുകാരൻ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതെന്ന് സംശയം
death, died
cancel

തൊടുപുഴ: കാഞ്ചിയാറിൽ ഒൻപതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫോൺ ഉപയോഗത്തിനെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു.

രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ മാതാപിതാക്കൾ ജോലിക്കുപോയിരിക്കുകയായിരുന്നു. ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതയതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഇവർ അന്വേഷിക്കാൻ ചെന്നപ്പോൾ കുട്ടിയെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suicide
Next Story