Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ആത്മഹത്യ ചെയ്തു; മദ്യം കിട്ടാത്തതിനാലെന്ന് പൊലീസ്
text_fieldsbookmark_border
റാന്നി: പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ജീവനൊടുക്കി. റാന്നി പെരുമ്പുഴയിലെ ക്വാറന്റൈൻ സെന്ററിലാണ് സംഭവം. കലഞ്ഞൂർ സ്വദേശി നിഷാന്ത് (41) ക്വാറന്റീൻ സെന്ററിലെ ഫാനിൽ തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് നിഷാന്ത് ബാഗ്ലൂരിൽ നിന്നും നാട്ടിലെത്തിയത്. ഭാര്യവീടിനടുത്തുള്ള ക്വാറന്റീൻ സെന്ററിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. മദ്യം കിട്ടാത്തതിനാലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. മരിക്കുന്നതിന് മുമ്പ് ഇയാള് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു.
Next Story

