Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുനിഷയുടെ ആത്മഹത്യ: ഭർതൃപിതാവ് അറസ്റ്റിൽ

text_fields
bookmark_border
Sanisha Suicide
cancel

കണ്ണൂർ: പ​യ്യ​ന്നൂ​ര്‍ വെ​ള്ളൂ​രി​ലെ സു​നി​ഷ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭർതൃപിതാവ് അ​റ​സ്റ്റി​ൽ. സു​നി​ഷ​യു​ടെ ഭർത്താവായ വി​ജീ​ഷി​ന്‍റെ പിതാവ് കോ​റോം സ്വ​ദേ​ശി ര​വീ​ന്ദ്ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, ഗാ​ർ​ഹി​ക പീ​ഡ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. വിജീഷിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജീഷിന്‍റെ മാതാവ് പൊന്നു ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം നേടിയിരുന്നു.

ഓ​ഗ​സ്റ്റ് 29നാ​ണ് വി​​ജീ​​ഷി​ന്‍റെ ഭാ​ര്യ സു​നീ​ഷ​യെ (26) വെ​ള്ളൂ​രി​ലെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സുനിഷയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഭർതൃ വീട്ടിൽ ഭർത്താവിനെ കൂടാതെ, ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നതായി പറയുന്നതാണ് ശബ്ദരേഖ. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്നുണ്ട്.

ഭർത്താവ് വിജീഷുമായുള്ള ശബ്ദ രേഖയാണ് രണ്ടാമത് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃ വീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറഞ്ഞിരുന്നു. ഒന്നര വർഷം മുമ്പാണ് സുനീഷയും വീജീഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sunisha's suicide: Husband's father arrested
Next Story