സുനിത നടക്കും, മറ്റൊരു ചരിത്രത്തിലേക്ക്
text_fields2012ൽ സുനിത
വില്യംസ് സ്പേസ്
വാക്ക് നടത്തിയപ്പോൾ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള സുനിത വില്യംസ് ആകാശ യാത്രയിൽ പുതിയൊരു ചരിത്രംകൂടി കുറിക്കാൻ ‘ഇറങ്ങി’പ്പുറപ്പെടുകയാണ്. കഴിഞ്ഞ ജൂണിൽ ബഹിരാകാശത്ത് എത്തിയ സുനിത ഒരിക്കൽകൂടി ബഹിരാകാശ നടത്തത്തിന് (സ്പേസ് വാക്ക്) ഒരുങ്ങുകയാണ്. നിലയത്തിന്റെ ഭാഗമായ ഒരു എക്സ് റേ ദൂരദർശിനി റിപ്പയർ ചെയ്യുന്നതിനാണ് അവർ ജനുവരി 16ന് നിലയത്തിന് പുറത്തിറങ്ങുക. ജനുവരി 23ന് മറ്റൊരു സ്പേസ് വാക്കുമുണ്ട്. 12 വർഷത്തിനുശേഷമാണ് സുനിത സ്പേസ് വാക്ക് നിർവഹിക്കുന്നത്. ഇതിനു മുമ്പ് ഏഴു തവണ അവർ ഈ പരീക്ഷണം നടത്തിയിട്ടുണ്ട്. ഒരിക്കൽകൂടി അവർ ബഹിരാകാശത്ത് നടക്കുമ്പോൾ ഈ പ്രവൃത്തി ചെയ്യുന്ന പ്രായം കൂടിയ ഗഗനചാരി എന്ന വിശേഷണത്തിനും അവർ അർഹയാകും.

