Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റംസാൻ നിലാവ്’ കിറ്റുമായി സപ്ലൈകോ
text_fieldsbookmark_border
കൊച്ചി: റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. ‘റംസാൻ നിലാവ്’ എന്ന് പേരിട്ട കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കിറ്റ് ഉപഭോക്താവിന് 786 രൂപക്ക് നൽകും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, റവ, പഞ്ചസാര, ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ, അണ്ടിപ്പരിപ്പ് എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 20 വരെയാണ് ഈ ഓഫർ.
Next Story

