Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിൽ സ്വപ്നക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല
text_fieldsbookmark_border
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാല്‍, എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. മൂന്ന് ആഴ്ച മുമ്പാണ് സ്വപ്നയടക്കമുള്ള പ്രതികളെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി വീണ്ടും റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്. ഒക്ടടോബർ എട്ട് വരെയാണ് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
Next Story
