Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വപ്ന സുരേഷിന്റെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. സ്വപ്നയുടെ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് ഇന്നലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു.
വലിയ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും ജാമ്യത്തിലിറങ്ങിയാൽ കേസിൽ നിർണായക സ്വാധീനം ചെലുത്താൻ സ്വപ്നക്കാവുമെന്നുമാണ് കസ്റ്റമസിന്റെ നിലപാട്. വിമാനത്താവളത്തിൽ ബാഗേജ് വന്നപ്പോള്‍ വിട്ടുകിട്ടാൻ ഇടപെട്ടുവെന്ന് സ്വപ്ന തന്നെ സമ്മതിക്കുന്നുണ്ടന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. കേരള പൊലീസിലും സ്വപ്നക്ക് സ്വാധീനമുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Next Story

